ഉത്തരവുകളും അപേക്ഷകളും ആനുകൂല്യങളും | അപേക്ഷകളും ആനുകൂല്യങ്ങളും | BACK

ശുഭ ദിനം.. 2019 വിദ്യാഭ്യാസ അവാർഡ് വിതരണം 2019 ഓഗസ്റ്റ് 22 വ്യാഴാഴ്ച തിരുവനന്തപുരം കിഴക്കേകോട്ടയിലെ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക്‌ 2:30 ന് നടത്തപ്പെടുന്നതാണ്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.ഇടുക്കി,പത്തനംതിട്ട,തൃശൂർ ജില്ലകളിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക്‌ ഡെപ്യൂറ്റേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.സൂപ്പർവൈസറി തസ്തിക മുതൽ അപേക്ഷിക്കാം

ഉത്തരവുകൾ  |  അപേക്ഷകളും ആനുകൂല്യങ്ങളും | 

അംഗത്വ റെജിസ്ട്രേഷൻ ഫോം

അംഗത്വ റെജിസ്ട്രേഷൻ  ഫോം ഡൗൺലോഡ് ചെയ്യുക

അധിവർഷാനുകൂല്യം

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമാകുന്ന ഒരു തൊഴിലാളിക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ / 40 വർഷത്തെ അംശാദായം അടച്ചു കഴിയുമ്പോൾ പദ്ധതിയിലെ 27(1) വ്യവസ്ഥ പ്രകാരം അധിവർഷാനുകൂല്യം ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:


60 വയസ്സ് പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദിഷ്ട മാതൃകയിൽ ഉള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കണം. അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ് , അപേക്ഷകന് നോമിനിയാണെങ്കിൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ( വില്ലജ് ഓഫീസർ നൽകിയത് ) എന്നിവയും സമർപ്പിക്കേണ്ടതാണ്. വയസ്സ് സംബന്ധിച്ച് അവ്യക്തതയോ തർക്കമോ മറ്റോ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സെർട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കണം.

വിദ്യഭ്യാസ ധനസഹായപദ്ധതി

വിദ്യഭ്യാസ ധനസഹായത്തിന് അപേക്ഷിക്കുവാനുള്ള മാനദണ്ഡം
അറിയുവാനായി ഒഫീസുമായി ബന്ധപ്പെടേണ്ടതാണ് .

വിദ്യഭ്യാസ ധനസഹായപദ്ധതി അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക

മരണാനന്തര സഹായം

60 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് കുറഞ്ഞത് 12 മാസത്തെയെങ്കിലും അംശാദായം അടച്ചതിനു ശേഷം ഒരനാകും മരണപ്പെടുകയാണെങ്കിൽ ടിയാന്റെ നിയമപരമായ അവകാശിക്ക് 2000 /- രൂപ മരണാനന്തര സഹായം നൽകുന്നു.

അപേക്ഷ സമർപ്പിക്കേണ്ട വിധം:


മരണാനന്തര സഹായത്തിനുള്ള നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.

1 . അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ്
2 . മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3 . മരണപ്പെട്ട അംഗവുമായി അപേക്ഷകക്ക് / അപേക്ഷകനുമായുള്ള ബന്ധം        തെളിയിക്കുന്നതിനുള്ള രേഖകൾ

വിവാഹ ധനസഹായ പദ്ധതി

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ പെണ്മക്കൾക്കും അംഗങ്ങളായിട്ടുള്ള സ്ത്രീ തൊഴിലാളികൾക്കും വിവാഹ ധനസഹായമായി 2000 /- രൂപ നൽകുന്ന പദ്ധതിയാണ് ഇത്.

പ്രസവ ധനസഹായ പദ്ധതി

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിലെ വനിതാ അംഗങ്ങളുടെ പ്രസവത്തിനു 1000/- രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഇത് .

അപേക്ഷ സമർപ്പിക്കേണ്ട വിധം:


1 . അപേക്ഷ നിർദ്ദിഷ്ട ഫോറത്തിലായിരിക്കണം .
2 . അപേക്ഷയോടൊപ്പം പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.
3 . ആശുപത്രിയിലാണ് പ്രസവം നടന്നതെങ്കിൽ ബന്ധപ്പെട്ട ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് / അല്ലെങ്കിൽ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്ത സെർട്ടി ഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4 . പ്രസവ തിയ്യതി മുതൽ 90 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിരിക്കണം .

ചികിത്സാ ധനസഹായ പദ്ധതി

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് അപകടം മൂലമോ / അസുഖം മൂലമോ സർക്കാർ / സഹകരണ ആശുപത്രികളിലോ, കാലാകാലങ്ങളിൽ ബോർഡ് അംഗീകരിച്ച അർദ്ധ സർക്കാർ / സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തിയതിന്റെ ചിലവിലേക്കായി ഓരോ 5 വർഷത്തിനും പരമാവധി 2500/ - രൂപ വരെ ചികിത്സാ ധനസഹായം നൽകുന്നതാണ് ഈ പദ്ധതി .

അപേക്ഷ സമർപ്പിക്കേണ്ട വിധം:


1 . നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.
2 . അപേക്ഷയോടൊപ്പം ചികിത്സ നടത്തിയ ഡോക്ടറുടെ / ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം .
3 . ഒ. പി. / ഐ. പി. കാർഡിന്റെ പകർപ്പ്.
4 . മരുന്ന് വാങ്ങിയതിന്റെ / ടെസ്റ്റുകൾ നടത്തിയതിന്റെ ബില്ലുകൾ ( അച്ചടിച്ച നമ്പറും, തിയ്യതിയും, രോഗിയുടെ പേരും രേഖപ്പെടുത്തിയത് ). ബില്ലിൽ ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിടണം.
5. പാസ് ബുക്കിന്റെയും ഐഡന്റിറ്റി കാർഡിന്റെയും പകർപ്പ്.
6. ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ ചികിത്സ പൂർത്തിയാക്കിയ തിയ്യതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ തിയ്യതി മുതൽക്ക് അല്ലെങ്കിൽ അവസാനം മരുന്ന് വാങ്ങിയതിന്റെ / ടെസ്റ്റുകൾ നടത്തിയതിന്റെ ബിൽ തിയ്യതി മുതൽ 60 ദിവസത്തിനുള്ളിൽ അപേക്ഷ അതാതു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് സമർപ്പിച്ചിരിക്കണം.