ഉത്തരവുകളും അപേക്ഷകളും ആനുകൂല്യങളും | അപേക്ഷകളും ആനുകൂല്യങ്ങളും | ചികിത്സാ ധനസഹായ പദ്ധതി | BACK

.

ഉത്തരവുകൾ  |  ക്വട്ടേഷൻ നോട്ടീസ്  |  അപേക്ഷകളും ആനുകൂല്യങ്ങളും | 

 

 
  കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് അപകടം മൂലമോ / അസുഖം മൂലമോ സർക്കാർ / സഹകരണ ആശുപത്രികളിലോ, കാലാകാലങ്ങളിൽ ബോർഡ് അംഗീകരിച്ച അർദ്ധ സർക്കാർ / സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തിയതിന്റെ ചിലവിലേക്കായി ഓരോ 3 വർഷത്തിനും പരമാവധി 4000/ - രൂപ വരെ ചികിത്സാ ധനസഹായം നൽകുന്നതാണ് ഈ പദ്ധതി .

അപേക്ഷ സമർപ്പിക്കേണ്ട വിധം:


1 . നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.
2 . അപേക്ഷയോടൊപ്പം ചികിത്സ നടത്തിയ ഡോക്ടറുടെ / ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം .
3 . ഒ. പി. / ഐ. പി. കാർഡിന്റെ പകർപ്പ്.
4 . മരുന്ന് വാങ്ങിയതിന്റെ / ടെസ്റ്റുകൾ നടത്തിയതിന്റെ ബില്ലുകൾ ( അച്ചടിച്ച നമ്പറും, തിയ്യതിയും, രോഗിയുടെ പേരും രേഖപ്പെടുത്തിയത് ). ബില്ലിൽ ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിടണം.
5. പാസ് ബുക്കിന്റെയും ഐഡന്റിറ്റി കാർഡിന്റെയും പകർപ്പ്.
6. ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ ചികിത്സ പൂർത്തിയാക്കിയ തിയ്യതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ തിയ്യതി മുതൽക്ക് അല്ലെങ്കിൽ അവസാനം മരുന്ന് വാങ്ങിയതിന്റെ / ടെസ്റ്റുകൾ നടത്തിയതിന്റെ ബിൽ തിയ്യതി മുതൽ 60 ദിവസത്തിനുള്ളിൽ അപേക്ഷ അതാതു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് സമർപ്പിച്ചിരിക്കണം.