സന്ദർശകന്...

വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു . ജൂലൈ 1 മുതൽ 31 വൈകീട്ട് 5 മണി വരെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസുകളിലും അപ്പീൽ അപേക്ഷ ആഗസ്ത് 12 വരെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ കാര്യാലയത്തിലും സ്വീകരിക്കുന്നതാണ് .

ആമുഖം
കേരളത്തിലെ അസംഘടിത തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന മേഖലയാണ് കാർഷിക രംഗം. പ്രമുഖ തൊഴിലാളി സംഘടനകളുടെ ത്യാഗോജ്ജ്വലമായ സമരങ്ങളുടേയും, പ്രക്ഷോഭങ്ങളുടേയും, കൂട്ടായ വിലപേശലുകളുടേയും പരിണിത ഫലമായിട്ടാണ് 1974 - ൽ കേരള കർഷക തൊഴിലാളി നിയമം നിലവിൽ വന്നത്. കർഷക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ നിജപ്പെടുത്തുക, കർഷക തൊഴിലാളികൾക്കു ആവശ്യമായ ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാക്കുക എന്നിങ്ങനെയുള്ള രണ്ടു പ്രധാന ഉദ്ദേശ്യങ്ങളാണ് ഉള്ളത്.
1974 -ലെ കേരള കർഷക തൊഴിലാളി നിയമത്തിന്റെ എട്ടാം  വകുപ്പ് പ്രകാരം 1975 ആഗസ്റ്റ് പതിനാലാം  തിയ്യതിയിലെ ജി. ഒ ( എം. എസ്.) 62/75/തൊഴിൽ നമ്പർ സർക്കാർ ഉത്തരവനുസരിച്ഛ് നിലവിലുണ്ടായിരുന്ന കേരള കർഷക തൊഴിലാളി പ്രൊവിഡൻറ് ഫണ്ട് പദ്ധതി നിർത്തൽ ചെയ്ത് 1990 ജൂലൈ അഞ്ചാം തിയ്യതിയിലെ ജി.ഒ. (പി) 52/90/നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ( എസ്. ആർ. ഒ. നമ്പർ 935/90 ) കേരള കർഷക തൊഴിലാളി ക്ഷേമ നിധി പദ്ധതി പ്രാബല്യത്തിൽ വന്നു.
കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയുടെ ഭരണ നിർവ്വഹണത്തിനായി നിയമത്തിന്റെ പതിനൊന്നാം  വകുപ്പനുസരിച്ച് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് സർക്കാർ രൂപം നൽകി. തൊഴിലാളികളുടെ പ്രതിനിധികളായി 7 അംഗങ്ങളും ഭൂവുടമകളുടെ പ്രതിനിധികളായി 7 അംഗങ്ങളും സർക്കാരിനെ പ്രതിനിധീകരിച്ച് 7 അംഗങ്ങളും ഉൾപ്പെടുന്ന ഒരു ഡയറക്ടർ ബോർഡാണ് ക്ഷേമനിധി ബോർഡിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇവരിൽ നിന്നും ഒരാളെ ബോർഡിൻറെ ചെയർമാനായും സർക്കാർ പ്രതിനിധികളിൽ നിന്നും ഒരാളെ ബോർഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ആയും സർക്കാർ നിയമിച്ച് വരുന്നു. ബോർഡിന് കീഴിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസും 14 ജില്ലകളിൽ ജില്ലാ ഓഫീസും പ്രവർത്തിച്ച് വരുന്നു. സർക്കാർ നിർദ്ദേശങ്ങൾkku വിധേയമായും സ്‌കീമിലെ വ്യവസ്ഥകൾkku വിധേയമായും ബോർഡ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ ചീഫ് എക്സിക്യൂട്ടീവ് നിയന്ത്രിച്ചു വരുന്നു. ജില്ലാ ഓഫീസുകളുടെ ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണം ചീഫ് എക്സിക്യൂട്ടീവിനാണ്.
ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശങ്ങൾkku വിധേയമായി ജില്ലാ തല ഓഫീസായ ജില്ലാ ഓഫീസിന്റെ പ്രവർത്തനങ്ങൾ ജില്ലാ ഓഫീസർ നിർവഹിച്ചു വരുന്നു. കർഷക തൊഴിലാളികൾക്ക് അംഗത്വം നൽകുക, തൊഴിലാളികളിkku അംശാദായം സ്വരൂപിക്കുക, തൊഴിലാളികൾkku അർഹമായ വിവിധ ക്ഷേമാനുകൂല്യങ്ങൾ വിതരണം ചെയ്യുക അനർഹരായവർ ക്ഷേമനിധിയിൽ അംഗങ്ങളാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ അംഗത്വം റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക , ജില്ലാ ഓഫീസറുടെ സുഗമമായ പ്രവർത്തനത്തിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ജില്ലയിലെ തൊഴിലാളി പ്രതിനിധികളുടെ യോഗങ്ങൾ വിളിച്ചു ചേർത്തും പരിഹരിക്കാൻ ശ്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലാ ഓഫിസുകളിലാണ് നിർവഹിച്ചു വരുന്നത് . വെൽഫെയർ ഫണ്ട് ഓഫീസർ കൈക്കൊള്ളുന്ന നടപടികളിലുള്ള പരാതികളും അപ്പീലുകളും ചീഫ് എക്സിക്യൂട്ടീവിന് സമർപ്പിക്കാവുന്നതാണ്.

OUR GALLERYഉത്തരവ് പേജ് നമ്പർ.5


ഉത്തരവ് പേജ് നമ്പർ.3


ഉത്തരവ് പേജ് നമ്പർ.2


ഉത്തരവ് പേജ് നമ്പർ.4