അപേക്ഷകളും ആനുകൂല്യങ്ങളും | അപേക്ഷകളും ആനുകൂല്യങ്ങളും | BACK

വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു . ജൂലൈ 1 മുതൽ ആഗസ്ത് 21 വൈകീട്ട് 5 മണി വരെ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസുകളിലും അപ്പീൽ അപേക്ഷ ആഗസ്ത് 31 വരെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ കാര്യാലയത്തിലും സ്വീകരിക്കുന്നതാണ് .

അപേക്ഷകളും ആനുകൂല്യങ്ങളും | 

അധിവർഷാനുകൂല്യം

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമാകുന്ന ഒരു തൊഴിലാളിക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ / 40 വർഷത്തെ അംശാദായം അടച്ചു കഴിയുമ്പോൾ പദ്ധതിയിലെ 27(1) വ്യവസ്ഥ പ്രകാരം അധിവർഷാനുകൂല്യം ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:


60 വയസ്സ് പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദിഷ്ട മാതൃകയിൽ ഉള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കണം. അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ് , അപേക്ഷകന് നോമിനിയാണെങ്കിൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ( വില്ലജ് ഓഫീസർ നൽകിയത് ) എന്നിവയും സമർപ്പിക്കേണ്ടതാണ്. വയസ്സ് സംബന്ധിച്ച് അവ്യക്തതയോ തർക്കമോ മറ്റോ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സെർട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കണം.

ചികിത്സാ ധനസഹായ പദ്ധതി

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് അപകടം മൂലമോ / അസുഖം മൂലമോ സർക്കാർ / സഹകരണ ആശുപത്രികളിലോ, കാലാകാലങ്ങളിൽ ബോർഡ് അംഗീകരിച്ച അർദ്ധ സർക്കാർ / സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തിയതിന്റെ ചിലവിലേക്കായി ഓരോ 3 വർഷത്തിനും പരമാവധി 4000/ - രൂപ വരെ ചികിത്സാ ധനസഹായം നൽകുന്നതാണ് ഈ പദ്ധതി .

അപേക്ഷ സമർപ്പിക്കേണ്ട വിധം:


1 . നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.
2 . അപേക്ഷയോടൊപ്പം ചികിത്സ നടത്തിയ ഡോക്ടറുടെ / ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം .
3 . ഒ. പി. / ഐ. പി. കാർഡിന്റെ പകർപ്പ്.
4 . മരുന്ന് വാങ്ങിയതിന്റെ / ടെസ്റ്റുകൾ നടത്തിയതിന്റെ ബില്ലുകൾ ( അച്ചടിച്ച നമ്പറും, തിയ്യതിയും, രോഗിയുടെ പേരും രേഖപ്പെടുത്തിയത് ). ബില്ലിൽ ചികിത്സിക്കുന്ന ഡോക്ടർ ഒപ്പിടണം.
5. പാസ് ബുക്കിന്റെയും ഐഡന്റിറ്റി കാർഡിന്റെയും പകർപ്പ്.
6. ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ ചികിത്സ പൂർത്തിയാക്കിയ തിയ്യതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ തിയ്യതി മുതൽക്ക് അല്ലെങ്കിൽ അവസാനം മരുന്ന് വാങ്ങിയതിന്റെ / ടെസ്റ്റുകൾ നടത്തിയതിന്റെ ബിൽ തിയ്യതി മുതൽ 60 ദിവസത്തിനുള്ളിൽ അപേക്ഷ അതാതു ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് സമർപ്പിച്ചിരിക്കണം.

ചികിത്സാസഹായത്തിനുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റിൻറെ മാതൃക

ചികിത്സാസഹായത്തിനുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റിൻറെ മാതൃക ഡൌൺലോഡ് ചെയ്യുക

പ്രസവ ധനസഹായ പദ്ധതി

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിലെ വനിതാ അംഗങ്ങളുടെ പ്രസവത്തിനു 1000/- രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഇത് .

അപേക്ഷ സമർപ്പിക്കേണ്ട വിധം:


1 . അപേക്ഷ നിർദ്ദിഷ്ട ഫോറത്തിലായിരിക്കണം .
2 . അപേക്ഷയോടൊപ്പം പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കേണ്ടതാണ്.
3 . ആശുപത്രിയിലാണ് പ്രസവം നടന്നതെങ്കിൽ ബന്ധപ്പെട്ട ആശുപത്രി അധികൃതരുടെ സർട്ടിഫിക്കറ്റ് / അല്ലെങ്കിൽ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്ത സെർട്ടി ഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4 . പ്രസവ തിയ്യതി മുതൽ 90 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിരിക്കണം .

മരണാനന്തര സഹായം

60 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് കുറഞ്ഞത് 12 മാസത്തെയെങ്കിലും അംശാദായം അടച്ചതിനു ശേഷം അംഗം മരണപ്പെടുകയാണെങ്കിൽ ടിയാന്റെ നിയമപരമായ അവകാശിക്ക് 5000 /- രൂപ മരണാനന്തര സഹായം നൽകുന്നു.

അപേക്ഷ സമർപ്പിക്കേണ്ട വിധം:


മരണാനന്തര സഹായത്തിനുള്ള നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.

1 . അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ്
2 . മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
3 . മരണപ്പെട്ട അംഗവുമായി അപേക്ഷകക്ക് / അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ

മാരകരോഗം

മാരകരോഗം അപേക്ഷ ഫോറം ഡൌൺലോഡ് ചെയ്യുക

വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ഫോറം

വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ഡൗണ്ലോഡ് ചെയ്യുക .

വിവാഹ ധനസഹായ പദ്ധതി

വിവാഹ ധനസഹായ പദ്ധതി കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ പെണ്മക്കൾക്കും അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്കും വിവാഹ ധനസഹായമായി 5000 രൂപ നൽകുന്ന പദ്ധതിയാണ് ഇത്.