അപേക്ഷകളും ആനുകൂല്യങ്ങളും | അപേക്ഷകളും ആനുകൂല്യങ്ങളും | അധിവർഷാനുകൂല്യം | BACK

2024 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു .2025 ജനുവരി 06 മുതൽ 31 വരെ ജില്ലാ ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ് .

അപേക്ഷകളും ആനുകൂല്യങ്ങളും | 

 

 
  കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമാകുന്ന ഒരു തൊഴിലാളിക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ / 40 വർഷത്തെ അംശാദായം അടച്ചു കഴിയുമ്പോൾ പദ്ധതിയിലെ 27(1) വ്യവസ്ഥ പ്രകാരം അധിവർഷാനുകൂല്യം ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം:


60 വയസ്സ് പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദിഷ്ട മാതൃകയിൽ ഉള്ള അപേക്ഷ തയ്യാറാക്കി സമർപ്പിക്കണം. അസ്സൽ പാസ് ബുക്ക് / ഐഡന്റിറ്റി കാർഡ് , അപേക്ഷകന് നോമിനിയാണെങ്കിൽ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ( വില്ലജ് ഓഫീസർ നൽകിയത് ) എന്നിവയും സമർപ്പിക്കേണ്ടതാണ്. വയസ്സ് സംബന്ധിച്ച് അവ്യക്തതയോ തർക്കമോ മറ്റോ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള സെർട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെടുന്നപക്ഷം ഹാജരാക്കണം.